
കോഴിക്കോട്ട് രാമനാട്ടുകരയിൽ ഫോട്ടോഗ്രാഫർക്ക് ലഹരിസംഘത്തിൻ്റെ മർദനം. ലഹരി ഉപയോഗിച്ച് യുവാക്കൾ ചേരി തിരിഞ്ഞ് അടികൂടിയ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫറെയാണ് മർദ്ദിച്ചത്.
അജന്ത സ്റ്റുഡിയോ ഫോട്ടോഗ്രാഫർ അനീഷ് കുമാർ സാരമായ പരിക്കുകളോടെ ചികിത്സ തേടി. അക്രമികൾ സ്റ്റുഡിയോയിൽ കയറി മർദ്ധിക്കുകയും കമ്പ്യൂട്ടർ അടിച്ചു പൊളിക്കുകയും സ്റ്റുഡിയോ യുടെ ഗ്ലാസ് എറിഞ്ഞു ഉടക്കുകയും ചെയ്തു. മാസങ്ങൾക്കു മുമ്പ് യുവാവിന്റെ മൃതദ്ദേഹം കാണപ്പെട്ട ഒഴിഞ്ഞ പറമ്പാണ് ലഹരി സംഘത്തിൻ്റെ താവളം.





