
നാദാപുരം: വിദേശ മദ്യവുമായി മോട്ടോര്‍ ബൈക്ക് യാത്രികന്‍ എക്‌സൈസ് പിടിയില്‍. കൂരാച്ചുണ്ട് കക്കയം പടന്നയില്‍ പി.കെ.സതീഷിനെയാണ് (38) എക്‌സൈസ് റെയ്ഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തൊട്ടില്‍ പാലം ഓടങ്കോട് വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍ നിന്ന് ഒമ്പത് ലിറ്റര്‍ കെഎസ്ബിസി വിദേശ മദ്യം അധികൃതര്‍
പിടികൂടി. മദ്യം കടത്താനുപയോഗിച്ച പള്‍സര്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.മുരളിയുടെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗണേഷ് കെ, ജയന്‍ കെ കെ, ഷിരാജ് കെ, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.





