Kozhikode

ഭാരത കർഷക സമരത്തിന് പിന്തുണയായി കേരനാട്ടിൽ നിന്നും 10,001 നാളികേരം നൽകും; കേരള കർഷക യൂണിയൻ (എം)

Please complete the required fields.




കോഴിക്കോട്: കോർപറേറ്റ് വത്കരണത്തിനെതിരേ മുഴുവൻ ഭാരതീയർക്കുമായി ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് കേരള കർഷകരുടെ ഐക്യദാർഢ്യ പ്രതീകമായി 10,001 നാളികേരം സമരഭൂമിയിലേക്ക് അയച്ചു കൊടുക്കുവാൻ കേരള കർഷക യൂണിയൻ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷക യൂണിയൻ (എം) പ്രാദേശിക കമ്മിറ്റികൾ സമാഹരിക്കുന്ന നാളികേരം ഈ മാസം 30 ആം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ സംയുക്ത കിസാൻ മോർച്ചയുടെ ഭാരവാഹികൾ ഏറ്റുവാങ്ങും.

കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡണ്ട് ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ ചെമ്പുകെട്ടിക്കൽ, ബേബിതടത്തിൽ, ജോസ് വട്ടുകുളം, ജോസ് എട്ടിയിൽ, മാണി വെള്ളേപ്പിള്ളിൽ, തോമസ് കുമ്പുക്കൽ, വിനോദ് കിഴക്കയിൽ, സിജോ വടക്കേൻതോട്ടം,ആഷിക് വിശ്വനാഥൻ, ജയ്സൺ കുന്നക്കാട്ട്, പി കെ ബാലകൃഷ്ണൻ, മാത്യു ചെമ്പോട്ടിക്കൽ, തോമസ് കിഴക്കേവീട്ടിൽ, കുര്യൻ കരിമ്പനയ്ക്കൽ, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button