
തൃശ്ശൂർ: കേച്ചേരിയിൽ വൻ തീപിടിത്തം . മോഡേൺ ഫാബ്രിക്സ് എന്ന തുണി കടയിലാണ് തീപിടിത്തമുണ്ടായത് . ഷോർട്സ് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുന്നംകുളം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ് . ഇന്ന് രാവിലെ 10:45 ഓടുകൂടിയാണ് തീപിടിത്തമുണ്ടായത് .
ഇപ്പോഴും തീ ആളി കത്തുകയാണ് . മറ്റ് കടകളിലേക്ക് തീ വ്യാപിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു.





