
കോഴിക്കോട് : 12 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ ഡ്രൈവ് മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ തിരഞ്ഞെടുത്ത വാക്സിനേഷൻ കേന്ദ്രങ്ങളിൽ നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഓൺലൈൻ വഴിയോ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തിയോ വാക്സിനെടുക്കാം. രാവിലെ 10 മുതൽ മൂന്നുവരെയാണ് സമയം. കോർബിവാക്സാണ് ഉപയോഗിക്കുന്നത്. വാക്സിൻ എടുക്കുന്ന ദിവസം 12 വയസ്സ് പൂർത്തിയായിരിക്കണം.
ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്, ഗവ. ജനറൽ ആശുപത്രി കോഴിക്കോട് ബീച്ച്, ജില്ലാ ആശുപത്രി വടകര എന്നിവിടങ്ങളിലും താലൂക്ക് ആശുപത്രികളായ ബാലുശ്ശേരി, കുറ്റ്യാടി, നാദാപുരം, താമരശ്ശേരി, പേരാമ്പ്ര, ഫറോക്ക്, കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലും മുക്കം, നരിക്കുനി, ഓർക്കാട്ടേരി, തലക്കുളത്തൂർ, തിരുവള്ളൂർ ഉള്ളിയേരി, ചെറൂപ്പ, ചെറുവാടി, ചെറുവണ്ണൂർ, മേലടി, ഒളവണ്ണ, തിരുവങ്ങൂർ, വളയം എന്നീ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും വാക്സിനെടുക്കാം





