Wayanad
വയനാട്ടിലെ റിസോര്‍ട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍

അമ്പലവയൽ: അമ്പലവയലിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ലെനിന്‍, മുഹമ്മദ് ആഷിക്, റഹീസ് എന്നിവരാണ് പിടിയിലായത്. പ്രതികളെ പീഡനത്തിന് ഇരയായ യുവതി തിരിച്ചറിഞ്ഞ ശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞ മാസമാണ് അമ്പലവയലിലെ റിസോര്‍ട്ടില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം കര്‍ണാടക സ്വദേശിനിയെ പീഡിപ്പിച്ചത്.
അമ്പലവയലിൽ രണ്ട് മാസം മുൻപ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളീഡേ റിസോര്‍ട്ടിലാണ് പീഡനമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് യുവതിയെ എത്തിച്ച റിസോര്‍ട്ട് നടത്തിപ്പുകാരായ വയനാട് സ്വദേശികളായ ഷിധിന്‍, ജോജോ കുര്യാക്കോസ്, വിജയന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി ഡിവൈ എസ് പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തില്‍ മറ്റ് പ്രതികള്‍ക്ക് വേണ്ടിയുളള അന്വേഷണം തുടരുകയാണ്.





