India

ചെക്കുകൾക്ക് പോസിറ്റീവ് പേ നിർബന്ധം; ഓഗസ്റ്റ് ഒന്ന് മുതൽ പിടിമുറുക്കാൻ ബാങ്കുകൾ

Please complete the required fields.




ബാങ്ക് ഇടപടികൾ നടത്താത്തവർ വളരെ വിരളമായിരിക്കും. പല ആവശ്യങ്ങൾക്കും പണം ചെക്ക് വഴി കൈമാറുന്നവരും ഏറെയാണ്. ചെക്ക് ഉപയോഗിച്ച് പണം കൈമാറുന്നവർ ഇനി മുതൽ ‘പോസിറ്റീവ് പേ’ നിർബന്ധിതമായും ചെയ്തിരിക്കണം. പോസിറ്റീവ് പേ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ അടുത്ത മാസം മുതൽ ബാങ്കുകൾ സ്വീകരിക്കില്ല. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്കാണ്  പോസിറ്റീവ് പേ നിർബന്ധമാക്കുന്നത്. 

ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ് പോസിറ്റീവ് പേ. അക്കൗണ്ട് ഉടമയ്ക്ക്  ചെക്ക് അനുവദിക്കുന്ന സമയത്ത് ബാങ്കിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തി ചെക്ക് ഇടപാടുകൾക്ക് അനുമതി നൽകുന്ന രീതിയാണിത്. അതായത് നിങ്ങൾക്ക് ചെക്ക് ബുക്ക് നൽകുന്ന സമയത്ത് നിങ്ങൾ നൽകിയ വിവരങ്ങൾ അപഗ്രഥിച്ചുകൊണ്ടായിരിക്കും നിങ്ങളുടെ ഓരോ ചെക്ക് ഇടപാടുകളും നടക്കുക. ഇനി മുതൽ  ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങൾ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുൻവശത്തും മറുവശത്തും എഴുതി കൊടുക്കണം. ബാങ്കുകൾക്ക്  പോസിറ്റീവ് പേ സംവിധാനം ഉപയോഗിച്ച് ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാൻ സാധിക്കും. കൂടാതെ ചെക്ക് വഴി നടത്തുന്ന തട്ടിപ്പുകൾ തടയാനും കഴിയും. 

Related Articles

Leave a Reply

Back to top button