India
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 40 പേര് മരിച്ചു; ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള പാലം; പുതുക്കി തുറന്ന അഞ്ചാം നാൾ പാലം തകർന്നു

ഗുജറാത്ത്: ഗുജറാത്തിലെ മോര്‍ബിയില്‍ മച്ചു നദിയിലെ തൂക്കുപാലം തകര്‍ന്നുവീണ് 40 പേര് മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര് നദിയില്‍ വീണു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്,” പ്രാദേശിക എംഎല്‍എയും സംസ്ഥാന മന്ത്രിയുമായ ബ്രിജേഷ് മെര്‍ജ പറഞ്ഞു.
ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള പാലം, നവീകരണത്തിന് ശേഷം അടുത്തിടെയാണ് വീണ്ടും തുറന്നത്. പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ചതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകളെ അടിയന്തരമായി അണിനിരത്താന്‍ ആവശ്യപ്പെട്ടതായും പ്രാധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.





