Malappuram

നാ​ടു​കാ​ണി ചു​രത്തിൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; ജീവനക്കാർക്ക് പരിക്ക്

Please complete the required fields.




നി​ല​മ്പൂ​ർ: 2019 ലെ ​പ്ര​ള​യ​ത്തി​ൽ നാ​ടു​കാ​ണി ചു​രം പാ​ത ത​ക​ർ​ന്ന ഭാ​ഗ​ത്ത് ത​ടി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. ചൊ​വ്വാഴ്ച രാ​വി​ലെ​യാ​ണ് നി​ല​മ്പൂ​രി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി ജാ​റ​ത്തി​ന് സ​മീ​പം മ​റി​ഞ്ഞ​ത്. ജീ​വ​ന​ക്കാ​ർ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​ഭാ​ഗ​ത്ത് മൂ​ന്നാ​മ​ത്തെ ലോ​റി​യാ​ണ് കു​ഴി​യി​ൽ വീ​ണ് മ​റി​യു​ന്ന​ത്. ബൈ​ക്കു​ക​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വു​ന്നു​ണ്ട്. റോ​ഡി​ന് മ​ധ്യ​ത്തി​ലെ വ​ലി​യ കു​ഴി​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന​ത്. റോ​ഡ് പാ​ടെ ത​ക​ർ​ന്ന് നാ​ല് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

Related Articles

Leave a Reply

Back to top button