Kerala

കൊച്ചിയില്‍ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതികൂടി പിടിയില്‍

Please complete the required fields.




കൊച്ചിയില്‍ മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. കേസിലെ മൂന്നാം പ്രതിയായ പള്ളുരുത്തി സ്വദേശി ഷമീറിനെയാണ് പൊലീസ് പിടികൂടിയത്. നാല് പ്രതികളുളള കേസില്‍ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്.

ഒന്നാം പ്രതി സലിംകുമാര്‍, ഷമീര്‍, സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്മല്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ലോഡ്ജുടമ ക്രിസ്റ്റീന ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച പരാതിക്കാരി പൊലീസ് പ്രതികള്‍ക്ക് അനുകൂലമാണെന്നും ആരോപിച്ചിരുന്നു.

എറണാകുളത്ത് ഫോട്ടോഷൂട്ടിനായി എത്തിയ മോഡലാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കൊച്ചിയിലെ ക്രിസ്റ്റീന റെസിഡന്‍സിയില്‍ സലിംകുമാര്‍ എന്നയാള്‍ മുറിയെടുത്ത് നല്‍കിയെന്നും അവിടെ വെച്ച് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം സലിംകുമാറും അജ്മലും ഷമീറും ചേര്‍ന്ന് പീഡിപ്പിച്ചെന്നുമാണ് പരാതി. കെട്ടിടത്തിന്റെ ഉടമയായ ക്രിസിറ്റീന ഇതിനായി അവര്‍ക്ക് സഹായങ്ങള്‍ ചെയതുനല്‍കിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Back to top button