Kannur

കണ്ണൂരിൽ പതിനെട്ടുകാരിയെ ബ​ലാ​ത്സം​ഗത്തിനിരയാക്കി; വി​ഡി​യോ​ഗ്രാ​ഫ​ർ അ​റ​സ്റ്റി​ല്‍

Please complete the required fields.




ശ്രീ​ക​ണ്ഠ​പു​രം: ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും ആ​ല്‍ബ​ങ്ങ​ളി​ലും അ​ഭി​ന​യി​ക്കു​ന്ന പ​തി​നെ​ട്ടു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ വി​ഡി​യോ​ഗ്രാ​ഫ​ർ അ​റ​സ്റ്റി​ല്‍. തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​യും പെ​ര​ള​ശേ​രി വെ​ള്ള ച്ചാ​ലി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ പു​തി​യ വീ​ട്ടി​ല്‍ അ​ഭി​റാ​മി​നെ (23) യാ​ണ് ശ്രീ​ക​ണ്ഠ‌​പു​രം ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി അ​റ​സ്റ്റ് ചെ​യ്ത​ത്‌.

ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. യു​വ​തി​യും യു​വാ​വും ത​മ്മി​ല്‍ നേ​ര​ത്തെ പ​രി​ച​യ​മു​ണ്ട്. ക​ഴി​ഞ്ഞ അ​ര​ങ്ങം ഉ​ത്സ​വം കാ​ണാ​ൻ രാ​ത്രി ഇ​രു​വ​രും പോ​യി​രു​ന്നു. തി​രി​ച്ചു​വ​രാ​ൻ ഏ​റെ വൈ​കി​യ​പ്പോ​ള്‍ യു​വ​തി​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പി​റ്റേ ദി​വ​സം ഉ​ച്ച​ക്ക് അ​വി​ടെ വെ​ച്ച്‌ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് മുക്കത്ത് ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ . മുക്കം സ്വദേശി ബാബുരാജാണ്‌ അറസ്റ്റിലായത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാൾ പ്രാദേശികതലത്തിൽ ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനാണ്. കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള വ്യക്തിയായിരുന്നുവെന്നും ഈ വിശ്വാസം ചൂഷണം ചെയ്താണ് പീഡനം നടത്തിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ബാബുരാജിനെ റിമാൻഡ് ചെയ്തു.

Related Articles

Back to top button