Kozhikode

കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റ് ഭീഷണിക്കത്ത്; അന്വേഷണം ആരംഭിച്ച് പൊലീസ്

Please complete the required fields.




കോഴിക്കോട് : കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർക്ക് ഭീഷണിക്കത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. നടക്കാവ് പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്. . കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്നാണ് കത്തിലെ ഭീഷണി. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി.

സർക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരിൽ കലക്ടർക്ക് ഭീഷണിക്കത്ത്. മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണിക്കത്ത് വന്നതെന്ന് പൊലീസ് പറയുന്നു. സിപിഐഎംഎല്ലിനു വേണ്ടി എന്ന് കത്തില്‍ പറയുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് കത്ത് ലഭിച്ചത്. നിലവിൽ കേസ് എടുത്തിട്ടില്ല.

Related Articles

Back to top button