Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയും കുറഞ്ഞു.

ഇതോടെ സ്വർണവില മെയ് മൂന്നിന് ശേഷം ആദ്യമായി 45000 ത്തിന് താഴേക്ക് എത്തി. രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 520 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44880 രൂപയാണ്. നാല് ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്.

മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണവില രണ്ടാഴ്ചയ്ക്ക് ശേഷമാണ് 45000 ത്തിന് താഴെ എത്തിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണി വില 5630 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 15 രൂപ കുറഞ്ഞു. വിപണി വില 4650 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്

Related Articles

Leave a Reply

Back to top button