Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ കുറഞ്ഞ വിലയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ വർദ്ധിച്ചു. ഇന്നലെ 10 രൂപ ഉയർന്നിരുന്നു. . ഇന്നത്തെ വിപണി വില 5035 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4155 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. ഇതോടെ വിപണി വില 75 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്

 

Related Articles

Leave a Reply

Back to top button