
കോഴിക്കോട്: ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മൂലം മെഡിക്കൽ കോളജിലെ രോഗികൾ കടുത്ത പ്രതിസന്ധിയിൽ. ആഴ്ചകളായി വിവിധ ശസ്ത്രക്രിയകൾക്ക് തീയതി ലഭിച്ച് കാത്തിരിക്കുന്ന രോഗികൾ കടുത്ത നിരാശയിലാണ്. ഒപി ബഹിഷ്കരണം തുടങ്ങിയത് മുതൽ മെഡി ക്കൽകോളജിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു.
ഒപിയിൽ പിജി വിദ്യാർഥികളാണ് പരിശോധനക്കുള്ളത്. സീനിയർ ഡോക്ടർമാരില്ലാത്തതിനാൽ വിദഗ്ധ പരിശോധന വേണ്ട രോഗികളെ തുടർ ചികിത്സക്ക് അഡ്മിറ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതോടെ പലരും സ്വകാര്യ ആശുപത്രികളിലേക്ക് എത്തുന്ന സ്ഥിതിയാണ്. സമരം ഓരോ ദിവസം കഴിയുംതോറും ശക്തി പ്രാപിക്കുകയും ഒപി മുതൽ ശസ്ത്രക്രിയ വരെ മുടങ്ങുന്ന തരത്തിലേക്ക് എത്തു മ്പോഴും സർക്കാർ തുടരുന്ന അലംഭാവം കടുത്ത പ്രതിഷേധങ്ങ ൾക്കും വഴിവയ്ക്കുന്നുണ്ട്. ഫെബ്രുവരി 26 മുതൽ അനിശ്ചിത കാലത്തേക്ക് എല്ലാ ജോലികളും ഡോക്ടർമാർ ബഹിഷ്കരിക്കും. അതേ സമയം അവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികി ത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നത്തിൽ ഇടപെട ൽ ഉണ്ടായില്ലെങ്കിൽ ഇവയെല്ലാം ബഹിഷ്കരിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.





