Malappuram
അമിത വേഗതയിൽ കാർ ഓടിച്ചത് ചോദ്യം ചെയ്തതിന് വടിവാൾ കൊണ്ട് അക്രമിച്ചു; മൂന്ന് യുവാക്കൾക്ക് പരിക്ക്

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ അമിത വേഗതയിൽ കാർ ഓടിച്ചത് ചോദ്യം ചെയ്തതിന് വടിവാൾ കൊണ്ട് അക്രമിച്ചു. രാവിലെ 11.40 ന് ചെറുമുക്ക് ജീലാനി നഗറിൽ വെച്ചാണ് സംഭവം. ആക്രമിച്ച തിരൂരങ്ങാടി സ്വദേശി തടത്തിൽ കരീം എന്നയാൾ അറസ്റ്റിലായിട്ടുണ്ട്.
തിരൂരങ്ങാടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് കരീം. ഇയാളുടെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്കാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.





