
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു മണിക്കുറിന് ശേഷമാണ് ഡൽഹിയിൽ തന്നെ വിമാനം തിരിച്ചിറക്കിയിരിക്കുന്നത് . രാത്രി 10.39 ഓടെയായിരുന്നു സംഭവം. 6E-2789 എന്ന നമ്പറിലുള്ള എയർബസ് എ321നിയോ വിമാനം 230 യാത്രക്കാരുമായാണ് ഡൽഹി വിമാനത്താവളത്തിൽ നിന്നും യാത്രതിരിച്ചിരുന്നത് .
എന്നാൽ എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മിനിറ്റുകൾക്കകം തന്നെ തിരിച്ച് പറക്കുകയും ഒരു മണിക്കൂറിന് ശേഷം ഡൽഹിയിൽ തന്നെ തിരിച്ചിറക്കുകയും ചെയ്തു. 9.46നാണ് ഡൽഹിയിൽ നിന്നും വിമാനം യാത്രതിരിച്ചത്. ചെന്നൈയിൽ 12.24നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്.





