Thiruvananthapuram

തിരുവനന്തപുരം വെമ്പായത്ത് യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

Please complete the required fields.




തിരുവനന്തപുരം: വെമ്പായത്ത് യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. വെമ്പായം വേറ്റിനാട് ശാന്തി മന്ദിരത്തിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

പൂര്‍ണമായി അഴുകിയ നിലയിലാണ് മൃതദേഹം. ഓഗസ്റ്റ് 30 ന് വട്ടപ്പാറ സ്വദേശി അനുജയെ കാണാതായിരുന്നു. മൃതദേഹം കാണാതായ അനുജയുടെത് ആകാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button