Kerala

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ പ്രതി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ജീ​പ്പ് ത​ല്ലി​ത്ത​ക​ര്‍ത്തു

Please complete the required fields.




വ​ലി​യ​തു​റ: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ള്‍ വ​ലി​യ​തു​റ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ജീ​പ്പ് ത​ല്ലി​ത്ത​ക​ര്‍ത്തു. വ​ലി​യ​തു​റ വെ​ട്ടു​കാ​ട് മു​ക്കോ​ണു​വി​ളാ​കം ടി.​സി 80/1162ല്‍ ​സ​നു സ്റ്റീ​ഫ​നാ​ണ് (35) പൊ​ലീ​സ് ജീ​പ്പി​ന്റെ ഗ്ലാ​സ് ത​ക​ര്‍ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടു​കൂ​ടി സ​നു​വി​ന്റെ ഭാ​ര്യ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് ഇ​യാ​ള്‍ വീ​ട്ടി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

തു​ട​ര്‍ന്ന് പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജീ​പ്പി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ പൊ​ലീ​സ് വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ബ​ഹ​ളം വെ​ക്കു​ക​യും ജീ​പ്പി​ന്റെ ഗ്ലാ​സ് ത​ല്ലി​ത്ത​ക​ര്‍ത്ത് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

പൊ​ലീ​സ് ഇ​യാ​ളെ പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടി. എ​ന്നാ​ല്‍ ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ള്‍ സം​ഘം ചേ​ര്‍ന്ന് സ​നു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ത​ട​ഞ്ഞെ​ങ്കി​ലും പൊ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ​നു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Related Articles

Back to top button