
വയനാട് : കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും എടപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യുമായി ഒരാളെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് ഫറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഫസൽ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 0.366 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ വി. അബ്ദുൽ സലീം, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ മിഥുൻ, ഷാഫി, പ്രജീഷ്, സുദീപ് വനിത സിവിൽ എക്സൈസ് ഓഫിസർ വിബിത എന്നിവർ പങ്കെടുത്തു.





