Kozhikode

നഗരത്തിലെ കക്കൂസ് മാലിന്യസംസ്കരണ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷയുറപ്പാക്കാൻ കോർപ്പറേഷൻ

Please complete the required fields.




കോഴിക്കോട് : നഗരത്തിലെ കക്കൂസ് മാലിന്യസംസ്കരണ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷയുറപ്പാക്കാൻ കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി സെപ്‌റ്റേജ് ശുചീകരണത്തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ കൈമാറി. കേന്ദ്രസർക്കാരിന്റെ നമസ്തേ (നാഷണൽ ആക്‌ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോസിസ്റ്റം) പദ്ധതിയുടെ ഭാഗമായാണിത്.

ഈ രംഗത്തുള്ള 108 തൊഴിലാളികളാണ് നമസ്തേയിൽ രജിസ്റ്റർ ചെയ്തത്. കക്കൂസ് ടാങ്കിൽനിന്ന് മാലിന്യം എടുക്കുമ്പോൾ ഉപയോഗിക്കേണ്ട ഗ്ലൗസ്, ഫിൽട്ടർ മാസ്ക്, ഓക്സിജൻ മാസ്ക്, ഹെൽമെറ്റ്, സ്യൂട്ട്, കാലിൽ ധരിക്കാനുള്ള ഗംബൂട്ട്സ്, കണ്ണിനുള്ള ഗോഗിൾസ്, റിഫ്ളക്ടിങ് ജാക്കറ്റ് എന്നിവയടങ്ങിയ കിറ്റാണ് നൽകിയത്. മെഡിക്കൽ കോളേജ് പ്ലാന്റിലേക്ക് കക്കൂസ് മാലിന്യം എത്തിക്കുന്നത് ഈ തൊഴിലാളികളാണ്.

തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസും നൽകി. അടുത്തഘട്ടമായി തൊഴിലാളികൾക്ക് തൃശ്ശൂരിലെ കിലയിൽ മാലിന്യനീക്കത്തിൽ ശാസ്ത്രീയപരിശീലനം നൽകും. ഇൻഷുറൻസ്, വായ്പ തുടങ്ങിയവ ഏർപ്പെടുത്താനും ആലോചനയുണ്ട്. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ആരോഗ്യസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ അധ്യക്ഷയായി. ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്‌മാൻ, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ എം. ഗൗതമൻ, നമസ്തേ നോഡൽ ഓഫീസർ കെ. ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ പി. എസ്. ഡെയ്‌സൺ എന്നിവർ സംസാരിച്ചു.

Related Articles

Back to top button