Kozhikode
കോഴിക്കോട്ടെ ജയലക്ഷ്മി ടെക്സ്റ്റൈല്‍സിന്റെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ദുരൂഹതയെന്ന് മേയര്‍

കോഴിക്കോട്: നഗരത്തിലെ ജയലക്ഷ്മി ടെക്സ്റ്റൈല്‍സിന്റെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു മേയറുടെ ആരോപണം. അതേസമയം ടെക്സ്റ്റൈല്‍സ് ജീവനക്കാര്‍ മേയറുടെ ആരോപണം തളളി. കട അടക്കാന്‍ നേരത്ത് ആരും അകത്ത് ഉണ്ടായിരുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. മേയറുടെ ആരോപണത്തിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ടെക്സ്റ്റൈല്‍സ് മാനേജര്‍ ജയകൃഷ്ണന് പറഞ്ഞു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കോഴിക്കോട് ജില്ലയില്‍ നിന്നും മലപ്പുറത്ത് നിന്നും എത്തിയ അഗ്നി രക്ഷാസേനയുടെ 20 ഓളം യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അണച്ചത്. ഷോര്‍ട്ട് സെര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെയാണ് മേയറുടെ ആരോപണം.





