Ernakulam

ഗൂഢാലോചനാ കേസ്; അന്വേഷണവുമായി സഹകരിക്കുന്നുണ്ട്, നാളെ പാലക്കാട് കോടതിയിൽ രഹസ്യമൊഴി നൽകുമെന്ന് ഷാജ് കിരൺ

Please complete the required fields.




കൊച്ചി : എല്ലാ അന്വേഷണവുമായും താൻ സഹകരിക്കുന്നുണ്ടെന്ന് ഷാജ് കിരൺ. തന്‍റെ ഫോണുകൾ ഉദ്യോഗസ്ഥർക്ക് കൈമാറി. ഗൂഢാലോചന  കേസിൽ നാളെ പാലക്കാട്‌ കോടതിയിൽ  രഹസ്യ മൊഴി നൽകും. പിന്നീട് കൂടുതൽ  കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ഷാജ് കിരൺ പറഞ്ഞു. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഇടനിലക്കാരൻ ഷാജ് കിരണിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രി അടക്കമുളളവർക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷാജ് കിരൺ ഇടനിലക്കാരനായി എത്തിയെന്നാണ് സ്വപ്നയുടെ മൊഴി. മാത്രവുമല്ല ബിലീവേഴ്സ് ചർച്ചുമായി തനിക്കുളള അടുപ്പത്തെക്കുറിച്ചും ഷാജ് കിരൺ സ്വപ്നയോട് പറഞ്ഞിരുന്നു.  ഇക്കാര്യങ്ങളിലെല്ലാം വ്യക്തത തേടിയാണ്  ചോദ്യം ചെയ്യൽ. 

Related Articles

Leave a Reply

Back to top button