Kozhikode

വാവാട് കണ്ടാലമലയിൽ തീപ്പിടിത്തം

Please complete the required fields.




കൊടുവള്ളി : വാവാട് കണ്ടാലമലയിൽ തീപ്പിടിത്തം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്.

സ്ഥലത്തെ അടിക്കാടുകൾ, തെങ്ങുകൾ, റബ്ബർമരങ്ങൾ തുടങ്ങിയ കൃഷിവിളകൾ കത്തിനശിച്ചു. മലയുടെ താഴ്വാരത്ത് ഒട്ടേറേ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

തീ കത്തിപ്പടരുന്നത് കണ്ട നാട്ടുകാർ കൊടുവള്ളി പോലീസിലും നരിക്കുനി അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ ഇവരും നാട്ടുകാരുംചേർന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്.

Related Articles

Leave a Reply

Back to top button