Kozhikode

കോഴിക്കോട് യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ സദാചാര ഗുണ്ടാ ആക്രമണം; യുവാവിന് ക്രൂരമർദ്ദനം

Please complete the required fields.




കോഴിക്കോട് : യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കൊടിയത്തൂരില്‍ യുവാവിന് നേരേ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. ചാത്തമംഗലം പാഴൂര്‍ സ്വദേശി ആബിദിനെയാണ് ഒരുസംഘം ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി എത്തിയ അക്രമിസംഘം ആബിദിനെ സ്വന്തം സ്ഥാപനത്തില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. ബലമായി പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം അജ്ഞാതകേന്ദ്രത്തില്‍വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.

ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടലുണ്ടായെന്നും വാരിയെല്ലിനടക്കം പരിക്കുണ്ടെന്നും ആബിദിന്റെ ബന്ധു പറഞ്ഞു. രണ്ട് കാറുകളിലായി എത്തിയ സംഘം ആദ്യം യുവതിയെ കാറിലേക്ക് ബലമായി പിടിച്ചുകയറ്റി.പിന്നാലെയാണ് സ്ഥാപനത്തിലുണ്ടായിരുന്ന ആബിദിനെ മറ്റൊരു കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കാറില്‍വെച്ചും അജ്ഞാതകേന്ദ്രത്തില്‍വെച്ചും ക്രൂരമായി മർദിക്കുകയായിരുന്നു.

സദാചാര ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ബന്ധുക്കളാണെന്നാണ് ആരോപണം. സംഭവത്തില്‍ ആബിദിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ മുക്കം പോലീസ് കേസെടുത്തു. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുക്കം പോലീസ് കേസെടുത്തത്.

Related Articles

Back to top button