Thiruvananthapuram

വനത്തില്‍വെച്ച് യുവതിയുടെ ഇരുകാല്‍മുട്ടുകളും ചുറ്റികയ്ക്ക് അടിച്ചുതകര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

Please complete the required fields.




തിരുവനന്തപുരം: പാലോട് വനത്തിനുള്ളില്‍വെച്ച് ഭാര്യയുടെ ഇരുകാല്‍മുട്ടുകളും ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് പച്ച സ്വദേശി സോജിയാണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്.

ഗുരുതരമായി പരിക്കേറ്റ, സോജിയുടെ ഭാര്യയും മൈലമൂട് സ്വദേശിനിയുമായ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സോജിയും ഷൈനിയും തമ്മില്‍ കുറച്ചുനാളുകളായി പിണക്കത്തിലാണ്. എന്നാല്‍ തമ്മില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ സോജി, ഷൈനിയെ ഫോണ്‍ വിളിക്കുകയും കരുമണ്‍കോട് വനത്തില്‍ വരാനും പറഞ്ഞു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെവെച്ച് സോജിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സോജി, കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷൈനിയുടെ ഇരുകാല്‍മുട്ടുകളിലും അടിക്കുകയായിരുന്നു.

ഷൈനിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. പാലോട് പോലീസ് സോജിയെ കസ്റ്റഡിയില്‍ എടുക്കുകയും ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button