Kozhikode
ബേപ്പൂർ നീതി ഫിഷ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് യൂണിറ്റ്; പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ബേപ്പൂർ : മത്സ്യ വിപണന രംഗത്ത് ബേപ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ ബേപ്പൂർ നീതി ഫിഷ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് യൂണിറ്റ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ഇന്ന് ബേപ്പൂർ ഹാർബർ റോഡിൽ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ ബാങ്ക് പ്രസിഡണ്ട്. കെ രാജീവ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എം. ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യ വിപണനത്തിന്റെ ആദ്യ വില്പന സഹകരണ സംഘം കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ( ജനറൽ) കോഴിക്കോട്. ബി. സുധ. നിർവഹിച്ചു. ചിൽഡ് റൂം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ, എൻ. എം. ഷീജ ഉദ്ഘാടനം ചെയ്തു.





