
കോഴിക്കോട് : ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ സാഹസിക വാഹന യാത്രയിൽ കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. അതിരുവിട്ടത് കോളജിലെ ഓണാഘോഷ പരിപാടി. വാഹനത്തിന്റെ മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ യാത്ര ചെയ്തത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും സാഹസിക യാത്ര നടത്തി. റോഡിലൂടെ കടന്ന് പോയ യാത്രക്കാർക്ക് വാഹന തടസമുണ്ടാക്കി. നാട്ടുകാർ തന്നെയാണ് വീ ഡിയോ ചിത്രീകരിച്ചതും.





