
കോഴിക്കോട് : ഓണമായിട്ടും പതിന്നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകിത്തീർക്കാൻ സർക്കാർ മുൻകൈയെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്.) സംസ്ഥാന വർക്കിങ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ പറഞ്ഞു. ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്.) കോഴിക്കോട് ജില്ലാകമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനെത്തുടർന്നുള്ള ധർണ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാപ്രസിഡന്റ് പി.എം. നാണു അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ആർ.എം. ഗോപാലൻ, മനേഷ് കുളങ്ങര, വിമല കളത്തിങ്ങൽ, ഭാസ്കരൻ കൊഴക്കല്ലൂർ, കെ. ശിവാനന്ദൻ, എം.പി. അജിത, കെ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. എരഞ്ഞിപ്പാലത്തുനിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റ് കവാടത്തിൽ അവസാനിച്ചു.





