Kozhikode

വൻ വേട്ട; ബൈക്കിൽ കടത്തിയ മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : ഓണം പൊടി പൊടിക്കാൻ കേരളത്തിലേക്ക് മാഹിയിൽ നിന്ന് വൻ മദ്യംക്കടത്ത് . വലവിരിച്ച് എക്സൈസ് സംഘവും. 40 ലിറ്റർ മാഹി വിദേശമദ്യം കടത്തിക്കൊണ്ട് വന്ന നാദാപുരം ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കാ പറമ്പ് സ്വദേശിയെ എക്സൈസ് റെയിഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു.

എക്സൈസ് ഇൻസ്‌പെക്ടർ അനിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് വൻ മദ്യവേട്ട .

സംസ്ഥാന പാതയിൽ തുണേരി നടത്തിയ വാഹന പരിശോധനക്കിടയിൽ KL 18 K 4941 Bajaj Pulsor 150 ബൈക്കിൽ ഒളിപ്പിച്ചാണ് 40 ലിറ്റർ മാഹി വിദേശമദ്യം കടത്തിക്കൊണ്ട് വന്നത്. ചെക്യാട് ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് പാലയുള്ള പറമ്പത്ത് വീട്ടിൽ കണ്ണൻ മകൻ സുധീഷ്, (33) നെയാണ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button