Thiruvananthapuram

കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

എന്നാൽ മഴ എത്രത്തോളം ശക്തമാകുമെന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാനാകു. പ്രത്യേകിച്ചും ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമർദ്ദത്തിന്‍റെ സ്വാധീനവും വരും ദിവസങ്ങളിലെ കാലാവസ്ഥയും നോക്കിയാകും ഇക്കാര്യത്തിൽ കൃത്യമായ പ്രവചനമുണ്ടാകുക.

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

Related Articles

Back to top button