Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂടിയും കുറഞ്ഞും സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ട്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53560 രൂപയാണ്.

വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടർന്നാലും വില വർദ്ധനവവിന് തന്നെയാണ് സാധ്യത എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6695 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.

Related Articles

Back to top button