Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ നേരിയ ഇടിവിലായിരുന്നു സ്വർണവില. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53680 രൂപയാണ്. ഇന്നലെ 80 രൂപയാണ് പവന് കുറഞ്ഞത്. അഞ്ച് ദിവസത്തിന് ശേഷമാണു സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുറയുന്നത്.

വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണ്ണവില ഇനിയും ഉയരും എന്നുള്ളസൂചനയാണ് ഉള്ളത്. സംസ്ഥാനത്ത് വിവാഹ സീസൺ തുടങ്ങിയതോടെ ജ്വല്ലറികളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6710 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5550 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ ഉയർന്നെങ്കിലും ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 92 രൂപയാണ്.

Related Articles

Back to top button