Thiruvananthapuram

ഐ.ബി. സതീഷ് എം.എല്‍.എ.യുടെ അടച്ചിട്ട വീട്ടില്‍ മോഷണശ്രമം; ഗ്രില്ലിന്റെ പൂട്ടുതകര്‍ത്തു

Please complete the required fields.




തിരുവനന്തപുരം: ഐ.ബി. സതീഷ് എം.എല്‍.എ.യുടെ അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണശ്രമം. മാറനല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊറ്റംപള്ളി ജങ്ഷന് സമീപത്തെ വീട്ടിലാണ് മോഷണശ്രമം നടന്നത്.വീടിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്തനിലയിലാണ്. വീടിനുള്ളിലെ അലമാരയും മറ്റും തുറന്നുനോക്കിയതായും വ്യക്തമായി.അതേസമയം, ഏറെനാളായി അടഞ്ഞുകിടക്കുന്ന വീടായതിനാല്‍ വീട്ടിനുള്ളില്‍നിന്ന് കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് എം.എല്‍.എ. പറഞ്ഞു. വര്‍ഷങ്ങളായി ഈ വീട്ടില്‍ ആരും താമസമില്ല.

ഐ.ബി.സതീഷ് എം.എല്‍.എ. കാട്ടാക്കട ഭാഗത്ത് വരുമ്പോള്‍ ഇടയ്ക്ക് ഇവിടെ വരാറുണ്ട്.കഴിഞ്ഞദിവസം വൈകീട്ട് കുടുംബവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇവിടെവന്നിരുന്നു. തുടര്‍ന്നാണ് മോഷണശ്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ മാറനല്ലൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button