Kozhikode

കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലേര്‍ട്ട്; ഷട്ടറുകൾ തുറന്നേക്കും

Please complete the required fields.




കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന സ്ഥിതിക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്നു വിടും.

കോഴിക്കോട് മുതല്‍ കാസര്‍കോട് വരെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്റര്‍, അംഗന്‍വാടി ഉള്‍പ്പെടെ അവധി ബാധകമാണ്. അതേ സമയം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

Related Articles

Back to top button