Kozhikode

പി എസ് സി കോഴയിൽ പ്രമോദ് കോട്ടൂളിക്കെതിരായ നടപടി: സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഭിന്നാഭിപ്രായം

Please complete the required fields.




കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ സി.പി.എം. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കാനായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഭിന്നാഭിപ്രായം.
പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്ന ഒരു വിഭാഗത്തിൻ്റെ അഭിപ്രായത്തിലാണ് തർക്കമുണ്ടായത്.പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനമാണ് ജില്ലാ കമ്മറ്റി ചർച്ച ചെയ്യുന്നത്.

പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെടുന്നത്.
എന്നാല്‍, ജില്ലാ കമ്മിറ്റിയിലെ മറ്റുചില അംഗങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും അക്കാര്യത്തിലും കമ്മിറ്റി അഭിപ്രായം പറയണമെന്നുമാണ് മറുവിഭാഗത്തിന്റെ ആവശ്യം. പ്രമോദ് കോട്ടൂളിക്കെതിരായ നടപടി അൽപ്പസമയത്തിനകം ഉണ്ടാകുമെന്നാണ് വിവരം.

Related Articles

Back to top button