സൂക്ഷിച്ചു നോക്കൂ…നദി നീന്തിക്കടക്കുന്ന ആനകളുടെ വിസ്മയിപ്പിക്കുന്ന ആകാശദൃശ്യം പകർത്തി ഫോട്ടോഗ്രാഫർ

ശാന്തമായി ഒഴുകുന്ന ബ്രഹ്‌മപുത്രാ നദി.. അതിലൂടെ പതിയെ നീന്തി നീങ്ങുന്ന ആനക്കൂട്ടം.. അഞ്ചോ പത്തോ അല്ല, നൂറോളം ആനകള്‍. അസമിലെ ജോര്‍ഹട്ട് ജില്ലയില്‍നിന്ന് സച്ചിന്‍ ഫരാലി എന്ന ഫോട്ടോഗ്രാഫറാണ് വിസ്മയിപ്പിക്കുന്ന ഈ ആകാശദൃശ്യം പകര്‍ത്തിയത്. അസമിലെ പ്രധാന നദീതീരമായ നിമതി ഘട്ടിന്റെ പരിസരത്താണ് ആനകള്‍ നദി നീന്തിക്കടന്നിരുന്നത്. ‘ബ്രഹ്‌മപുത്രാ നദിയുടെ നടുവില്‍ ഒരു ആനക്കൂട്ടം’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ അപൂര്‍വദൃശ്യം പങ്കുവെച്ചത്.
സാധാരണ ആനക്കൂട്ടങ്ങളില്‍ പത്തോ പതിനഞ്ചോ ആനകളാണ് ഉണ്ടാകാറുള്ളത്. ഇവ നദിനീന്തിക്കടക്കുന്നത് സ്വാഭാവിക ദൃശ്യമാണെങ്കിലും നൂറോളം ആനകള്‍ ഒരുമിച്ച് നദിനീന്തിക്കടക്കുന്ന ദൃശ്യം തന്നിലും അമ്പരപ്പുളവാക്കിയതായി സച്ചിന്‍ പറയുന്നു. ആനകളുടെ സൈ്വര്യമായ നീന്തലിന് ഭംഗം വരാത്ത രീതിയില്‍ സുരക്ഷിതമായ അകലം പാലിച്ചാണ് താന്‍ ഈ ദൃശ്യം പകര്‍ത്തിയതെന്ന് സച്ചിന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.





