Kozhikode

ഫറോക്ക് റെയിൽവേ സ്റ്റേഷൻ നവീകരണം: ഡിവിഷണൽ റെയിൽവേ മാനേജറും സംഘവും സന്ദർശിച്ചു

Please complete the required fields.




ഫറോക്ക് : കേന്ദ്രസർക്കാരിന്റെ അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തിയുടെ അവസാന ഘട്ടം വിലയിരുത്താൻ ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദിയും സംഘവും ബുധനാഴ്ച ഫറോക്ക് റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു. സെപ്റ്റംബറോടെ റെയിൽവേ സ്‌റ്റേഷൻ കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് സംഘം സ്റ്റേഷൻ സന്ദർശിച്ചത്.

ഒന്നാം ഫ്ലാറ്റ്ഫോമിലെ മേൽക്കൂരയുടെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഇനി വിശ്രമമുറിയുടെയും ടിക്കറ്റ് കൗണ്ടറിന്റെയും ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാം ഫ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്ന ലിഫ്റ്റിന്റെയും പ്രവൃത്തിയാണ് നടക്കാനുള്ളത്. സംഘത്തിൽ അഡീഷണൽ ഡിവിഷണൽ ഓഫീസർ ജയകൃഷ്ണൻ, സീനിയർ ഡിവിഷണൽ ഓപ്പറേറ്റിങ്‌ മാനേജർ വാസുദേവൻ, സിനിയർ ഡിവിഷണൽ കോമേഴ്സ് മാനേജർ ഡോ. അരുൺ തോമസ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Back to top button