Malappuram

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി : മലപ്പുറത്ത് എംഎസ്എഫ് പ്രതിഷേധം; ആര്‍ഡിഡി ഓഫീസ് പൂട്ടിയിട്ടു

Please complete the required fields.




മലപ്പുറം: പ്ലസ്‌വണ്‍ പ്രവേശനത്തിന് മലപ്പുറത്ത് മതിയായ സീറ്റില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എം. അനില്‍ ശരിയായ കണക്ക് മന്ത്രിമാരെ അറിയിക്കുന്നില്ലെന്നും ആരോപിച്ച് എം.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ആര്‍.ഡി.ഡി. ഓഫീസ് ഉപരോധിച്ചു.പ്രതിഷേധമായെത്തിയ പതിനഞ്ചോളം പ്രവര്‍ത്തകര്‍ ആര്‍.ഡി.ഡി. ഓഫീസ് പൂട്ടിയിട്ടു.
ഓഫീസിനുള്ളില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉള്‍പ്പെടെയുള്ള അഞ്ചുപേർ ആര്‍.ഡി.ഡിയുടെ മേശക്ക് മുന്നില്‍ പ്രതിഷേധിച്ചു.

പോലീസ് എത്തി നവാസ് ഉള്‍പ്പെടെയുള്ള നേതാക്കന്മാരെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. 15 പേര്‍ക്കെതിരെ കേസെടുത്തതായി മലപ്പുറം പോലീസ് അറിയിച്ചു.

Related Articles

Back to top button