World

സൗകര്യങ്ങള്‍ ശരാശരി മാത്രം; യുഎസില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ ടീം

Please complete the required fields.




ന്യൂയോര്‍ക്ക്: ടി 20 ലോകകപ്പിനായി യുഎസിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തുടക്കത്തിലേ കല്ലുകടി. ഒരുക്കിയിരിക്കുന്ന പരിശീലന സൗകര്യങ്ങളില്‍ ടീം അതൃപ്തി അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐസിസിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.കാന്റിഗ്വേ പാര്‍ക്കിലാണ് ഇന്ത്യന്‍ ടീമിന് പരിശീലനത്തിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ പരിശീലനത്തിനായി നല്‍കിയ പിച്ചുകള്‍ക്കും നിലവാരമില്ലെന്നാണ് പരാതി. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനെത്തിയ ടീമിന് നല്‍കിയിട്ടുള്ള സൗകര്യങ്ങള്‍ ശരാശരി നിലവാരത്തിലുള്ളതാണെന്നും വിമര്‍ശനമുണ്ട്.

ഞായറാഴ്ച തുടങ്ങുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യന്‍ ടീം ബുധനാഴ്ചയാണ് പരിശീലനം തുടങ്ങിയത്. രണ്ടുമാസത്തിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രാത്രിമത്സരങ്ങളിലായിരുന്നു. ഐ.പി.എലിലെ തുടര്‍ച്ചയായ രാത്രിമത്സരങ്ങളില്‍നിന്ന് പകല്‍മത്സരങ്ങളിലേക്ക് മാറാനുള്ള ഒരുക്കമാണ് ആദ്യം. ന്യൂയോര്‍ക്കില്‍ രാവിലെ പത്തുമണിയോടെയാണ് പരിശീലനം തുടങ്ങിയത്. വിരാട് കോലി ഒഴികെ, ടീമിലെ എല്ലാവരും ന്യൂയോര്‍ക്കില്‍ എത്തിക്കഴിഞ്ഞു.
ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഒമ്പതിന് പാകിസ്താനെ നേരിടും. രണ്ടു മത്സരങ്ങളും ന്യൂയോര്‍ക്കിലാണ്. ഗ്രൂപ്പ് എയില്‍ ഇവരെക്കൂടായെ യു.എസ്., കാനഡ എന്നീ ടീമുകളും ഇന്ത്യക്കൊപ്പമുണ്ട്.

Related Articles

Back to top button