
കണ്ണൂർ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. കണ്ണൂർ ടൗൺ പൊലീസും ഡൻസാഫ് ടീമും നടത്തിയ പരിശോധനയിൽ മാവിലായി മുണ്ടല്ലൂരിലെ സി.കെ. സൽനിത്ത് (31) ആണ് ലോഡ്ജിൽനിന്ന് പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് നഗരത്തിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പഴ്സിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്.
ടൗൺ എസ്.ഐ സവ്യസാചി, സീനിയർ സി.പി.ഒമാരായ സുധീഷ്, അജിത്ത്, സി.പി.ഒമാരായ വിജി, മഹേഷ്, സനോജ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.





