Alappuzha

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

Please complete the required fields.




ആലപ്പുഴ: ചേർത്തല ദേശീയപാതയിൽ ഓട്ടോകാസ്റ്റിനു സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറും ഓട്ടോ കാസ്റ്റ് ജീവനക്കാരനുമായ തിരുവിഴ കിഴക്ക് തോണ്ടയ്ക്കൽ എം. ബൈജുമോൻ (51) ആണ് മരിച്ചത്.
‌‌
ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഓട്ടോകാസ്റ്റിലേക്ക് ജോലിക്ക് വരുന്നതിനിടെ ബൈക്കുമായി ഓട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബൈജുമോനെ മറ്റു വാഹനയാത്രക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button