Kannur

കണ്ണൂരിൽ വീട്ടില്‍നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു; മോഷണം വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയപ്പോള്‍

Please complete the required fields.




കണ്ണൂർ: കണ്ണൂർ മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.

ടെറസിലെ ഗ്രിൽസ് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീട്ടുകാർ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button