Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Please complete the required fields.




സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6640 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 53,120 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. രണ്ടു ദിവസം കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വിലയിൽ കുറവ് രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളിലും സ്വർണത്തിന് വില കുറയുമെന്നാണ് വിദഗ്ദർ പറയുന്നത്. FOMC മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നതും സ്വർണ വില കുറയാൻ വഴിയൊരുക്കി. പുതിയ സാഹചര്യങ്ങളിൽ സെപ്റ്റംബറിന് പകരം ഫെഡ് നവംബറിൽ പലിശ നിരക്ക് കുറച്ചേക്കാം.

Related Articles

Back to top button