Kozhikode

വൈ. പ്രസിഡൻ്റിൻ്റെ രാജി ; നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടയിൽ കയ്യാങ്കളിയും കയ്യേറ്റ ശ്രമവും

Please complete the required fields.




കോഴിക്കോട് : നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള എൽ ഡി എഫ് പ്രതിഷേധം ശക്തമാക്കി. നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടയിൽ കയ്യാങ്കളിയും കയ്യേറ്റ ശ്രമവും. ഏറെനേരം നീണ്ടുനിന്ന സംഘർഷാവസ്ഥ പരിഹരിച്ചത് പൊലീസ് എത്തിയ ശേഷം. തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലും എൽ ഡി എഫ് ജനപ്രതിനിധികളുടെ പ്രതിഷേധം. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായ കോൺഗ്രസ് വനിതാനേതാവിന്റെതായി അശ്ലീല വീഡിയോ കോൾ ദൃശ്യങ്ങൾ ഒരു വിഭാഗം സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചിരുന്നു.

യൂത്ത് ലീഗ് പ്രവർത്തകരും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളതെന്നും ധർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വൈസ് പ്രസിഡണ്ട് രാജിവെക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട് . ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ മണ്ഡലം കമ്മിറ്റി യോഗത്തിൽ എൽ ഡി എഫ് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇന്ന് വീണ്ടും ഭരണ സമിതി യോഗം ചേർന്നപ്പോൾ പ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന എൽ ഡി എഫ് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാൻ ഭരണപക്ഷം തയ്യാറായില്ല. ഇതേ തുടർന്ന് നടുക്കളത്തിൽ ഇറങ്ങി പ്രതിഷേധിച്ച എൽ ഡി എഫ് അംഗങ്ങൾ ബാനർ ഉയർത്തിപ്പിടിച്ചു.

ബാനർ തങ്ങളുടെ മുഗം മറയ്ക്കുന്നു എന്നുപറഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മുഹമ്മദ് അലിയും എൽ ഡി എഫ് അംഗങ്ങളായ എ കെ ബിജിത്ത്, ദിലീപ് കുമാർ, വി പി കുഞ്ഞിരാമൻ, എന്നിവരുമായി വാക്കേറ്റമുണ്ടായി. പിന്നീട് ഇരുവിഭാഗങ്ങളായി തിരിഞ്ഞ് കയ്യാങ്കളിയും കയ്യേറ്റ ശ്രമവും ഉണ്ടായി. ഇതിനിടയിൽ എൽ ഡി എഫ് വനിതാ അംഗമായ നിഷ മനോജിനുൾപ്പെടെ നിസാര പരിക്കേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് നേരത്തെ പൊലീസ് എത്തിയിരുന്നു. പൊലീസും മുതിർന്ന ഭരണ സമിതി അംഗങ്ങളും ചേർന്നാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത് .

ഇതിനിടയിൽ അജണ്ടകൾ പൂർത്തിയാക്കി ഭരണ സമിതി യോഗം പിരിഞ്ഞു. ഇതേ സമയം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലും എൽ ഡി എഫ് ജനപ്രതിനികൾ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. സമരം വി പി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. എ ദിലീപ്കുമാർ അധ്യക്ഷനായി. എ കെ ബിജിത്ത് , വി പി കുഞ്ഞിരാമൻ നിഷ മനോജ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button