Kerala

വേതനം നൽകാതെ ചൂഷണം; പ്രതിഷേധത്തിനൊരുങ്ങി ഓൺലൈൻ ടാക്സി തൊഴിലാളികൾ

Please complete the required fields.




പ്രതിഷേധത്തിനൊരുങ്ങി സംസ്ഥാനത്തെ ഓൺലൈൻ ടാക്സി തൊഴിലാളികൾ. കൃത്യമായ വേതനം നൽകാതെ കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്നാണ് ഇവരുടെ ആരോപണം. സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

2015 മുതൽ ഇവർക്ക് വേതന വർധന ഉണ്ടായിട്ടില്ല. അടിക്കടിയുള്ള ഇന്ധന വില വർധനയും കൊവിഡ് പ്രതിസന്ധിയും ഓൺലൈൻ ടാക്സി മേഖലയെ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. അതിനിടയിലാണ് കമ്പനിയുടെ ചൂഷണവും. മൂവായിത്തോളം ഓൺലൈൻ ടാക്സി തൊഴിലാളികൾ ആണ് കൊച്ചിയിൽ ഉള്ളത്.

ഓൺലൈൻ ടാക്സി കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. വാഹനത്തിൻറെ ലോൺ അടയ്ക്കാൻ പോലും പലർക്കും സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ആദ്യപടിയായി ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകിയത്. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

Related Articles

Leave a Reply

Back to top button