Ernakulam

സിദ്ധാർഥൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക കുറ്റപത്രം ഹാജരാക്കി സി.ബി.ഐ

Please complete the required fields.




കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാർഥൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക കുറ്റപത്രം ഹാജരാക്കി സി.ബി.ഐ. കുറ്റപത്രത്തിൻ്റെ പകർപ്പ് പ്രതികൾക്ക് കൈമാറാൻ കോടതി നിർദേശിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വാദം കേൾക്കും. കോളജ് യൂനിയൻ ചെയർമാൻ അരുൺ ഉൾപ്പെടെ എട്ടുപേരാണു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സി.ബി.ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണു ഹരജിക്കാരുടെ വാദം. 60 ദിവസമായി ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണെന്നും ജാമ്യം നൽകണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button