Idukki
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഒരുങ്ങവെ തോക്കിൽ നിന്ന് അറിയാതെ വെട്ടിയുതിർത്തു; പൊലീസുകാരന് സസ്പെൻഷൻ

ഇടുക്കി: ഇടുക്കി കാഞ്ഞാറിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ട് പോകാനൊരുങ്ങവെ പൊലീസുകാരൻ്റെ കൈയിൽ ഇരുന്ന തോക്കില്‍ നിന്ന് അബദ്ധത്തിൽ വെട്ടിയുതിർത്തു. അനാസ്ഥയിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. തൊടുപുഴ സ്വദേശി ഇ എച്ച് ഫൈസലിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച്ചയായിരുന്നു സംഭവം നടന്നത്.
തറയിലേക്കാണ് വെടിയുതിർത്തത് എന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ എത്തി അന്വേഷണം നടത്തിയ തൊടുപുഴ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മേധാവി സസ്പെഷൻ നടപടി സ്വീകരിച്ചത്.





