
കൊല്‍ക്കത്ത: തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ ദുര്‍ഗാപുരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി വഴുതി വീണു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തിയതിനാല്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു
പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസന്‍സോളിലേക്കുള്ള യാത്ര തുടര്‍ന്നു. രണ്ട് മാസത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രിക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മാര്‍ച്ച് 14 ന് ഖലിഗട്ടിലെ വസതിയില്‍ വെച്ചും വെച്ച് മമത അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.





