Kozhikode

പണം തട്ടിയെന്ന് പരാതി; അലിഫ് ബിൽ‍ഡേഴ്സിനെതിരെ കേസ്

Please complete the required fields.




കോഴിക്കോട് കെഎസ്ആർടിസി ടെർമിനിൽ നടത്തിപ്പ് കരാറെടുത്ത അലിഫ് ബിൽഡേഴ്സിനെതിരെ കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സൗദിയിൽ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി. അ‌‌‌ഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പ്രവാസിയായ മുഹമ്മദ് യൂനസാണ് പരാതി നൽകിയത്.

സൗദി അറേബ്യയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും പിന്നീട് ഈ പണം കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കരാറിനായി ഉപയോഗിച്ചെന്നുമാണ് പരാതി നൽകിയിരിക്കുന്നത്. അലിഫ് ബില്‍ഡേഴ്സ് എംഡി മൊയ്തീന്‍ കോയ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെയാണ് കേസ്.

Related Articles

Leave a Reply

Back to top button